അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റില്‍ വീടിനും റോഡിനും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍. പ്രാരംഭ ബാക്കി
ഉള്‍പെടെ 26,66,84,723 രൂപ വരവും 24,21,93,515 രൂപ ചെലവും 2,44,91,208 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ അവതരിപ്പിച്ചു.
ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം എന്നിവക്ക് 2.18 കോടി രൂപയും റോഡുകള്‍ക്കു 2.08 കോടിയും നീക്കിവെച്ചു. 80.40 ലക്ഷം രൂപയാണ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് വകയിരുത്തിയത്. ആരോഗ്യ മേഖലക്ക് 35.75 ലക്ഷവും ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലക്ക് 34. 97 ലക്ഷവും
കാര്‍ഷിക മേഖലക്ക് 29.40 ലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 19.36 ലക്ഷവും നീക്കിവെച്ചു.
വെറ്ററിനറി ഹോസ്പിറ്റല്‍ നിര്‍മ്മാണം- 40 ലക്ഷം, ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പുതുക്കി പണിയല്‍-30 ലക്ഷം, അംഗന്‍വാടി
കെട്ടിടങ്ങളുടെ മെയിന്റനന്‍സ്- 17 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം-15 ലക്ഷം എന്നിങ്ങനെയും വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആര്‍.എസ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.