നാദാപുരം: വര്‍ധിച്ചുവരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങള്‍ക്ക് പ്രതിരോധം
തീര്‍ക്കേണ്ട സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ് അലര്‍ട്ട് സംഘടിപ്പിച്ചു. കല്ലാച്ചിയില്‍ നിന്ന് ആരംഭിച്ച് നാദാപുരം ബസ് സ്റ്റാന്റില്‍ സമാപിച്ച ലഹരിവിരുദ്ധ റാലിക്കു പിന്നാലെ ലഹരി വിരുദ്ധ സംഗമവും നടന്നു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. കെഎം ഹംസ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ ഹാരിസ് സ്വാഗതവും എ എഫ് റിയാസ് നന്ദിയും പറഞ്ഞു. നൈറ്റ്
അലര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഉയര്‍ന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ കെ നവാസ്, ഉവൈസ് ഫലാഹി, സയ്യിദ് മുഹമ്മദ് അലി യമാനി, സഹദ് കണ്ടിയില്‍, വി ജലീല്‍, എം കെ അഷ്റഫ്, സി കെ നാസര്‍, നിസാര്‍ എടത്തില്‍, മുഹ്സിന്‍ വളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
അജ്മല്‍ തങ്ങള്‍സ്, സി മുഹമ്മദ് ഫാസില്‍, മുഹമ്മദ് പേരോട്, ഒ മുനീര്‍, ഇ വി അറഫാത്ത്,
റഫീഖ് കക്കംവെള്ളി, എ കെ ശാക്കിര്‍, റാഷിക് ചങ്ങരം കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലഹരി മാഫിയ വിലസുന്ന പ്രദേശങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് പോലീസ് തയ്യാറാവുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 10 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത് തലങ്ങളില്‍ ലഹരി വിരുദ്ധ
കൂട്ടായ്മ നടത്താന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കല്‍, വിപുലമായ ഹൗസ് ക്യാമ്പയിന്‍ തുടങ്ങിയവ പഞ്ചായത്ത്തല ക്യാമ്പയിന്റെ ഭാഗമായി നടക്കും.