ആയഞ്ചേരി: മംഗലാട് മേഖലയില്‍ പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് വ്യാപകം.
പകല്‍ പോലും കൂട്ടമായി സഞ്ചരിക്കുന്ന പന്നികള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ ഒന്നടക്കം നശിപ്പിക്കുന്നത് പതിവായി.
കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ മുപ്പതോളം വാഴകളാണ് നശിപ്പിച്ചത്. പള്ളിക്കുനി ഇബ്രാഹിമിന്റെയും പനയുള്ളതില്‍ അമ്മത് ഹാജിയുടെയും ഉള്‍പ്പെടെ ഒട്ടേറെ കര്‍ഷകരുടെ വാഴകളും തെങ്ങിന്‍ തൈകളും ചേമ്പുകളും മറ്റും നശിപ്പിച്ചു. ഈ അവസ്ഥയില്‍ കര്‍ഷകര്‍ കൃഷി ഇറക്കാന്‍ മടിക്കുകയാണ്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്ക്
ക്ഷാമമായതിനാല്‍ പന്നികളെ കൊന്നൊടുക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. മാത്രവുമല്ല ഇത്തരക്കാര്‍ക്ക് വലിയ തുക കൊടുക്കേണ്ടത് ബാധ്യതയാവുകയാണ്.
വിളകള്‍ നശിപ്പിച്ച സ്ഥലം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കര്‍ഷകരെല്ലാം ഇന്‍ഷൂറന്‍സ് എടുത്ത് സംരക്ഷിതരാവണമെന്ന് മെമ്പര്‍ പറഞ്ഞു. വെബ്രോളി കുഞ്ഞമ്മത്, പുലയന്‍ കുനി പോക്കര്‍, വെബ്രോളി ബഷീര്‍, വെബ്രോളി അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.