വടകര: വില്യാപ്പള്ളി മൈക്കുളങ്ങര തീവെപ്പ് കേസിലെ പ്രതികളെ പിടികൂടാത്തതില്‍
പ്രതിഷേധിച്ച് ആര്‍ജെഡി പ്രത്യക്ഷ സമരത്തിലേക്ക്. ഈ മാസം 21ന് വടകര പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ആര്‍ജെഡി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും പഞ്ചായത്ത് തല ക്യാമ്പിന് വേണ്ടി സജ്ജമാക്കിയ പന്തലും കസേരകളും കൊടി തോരണങ്ങളും മേശകളുമാണ് കഴിഞ്ഞ മാസം 16 ന് പുലര്‍ച്ചെ സാമൂഹിക വിരുദ്ധര്‍ തീ വെച്ച് നശിപ്പിച്ചത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ ഈ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം
നടത്താന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
പോലീസ് നായ, വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തതില്‍ അന്വേഷണം ഒതുങ്ങി. സംഭവദിവസം പുലര്‍ച്ചെ 1.52 ന് സിസിടിവി ദൃശ്യത്തില്‍ കണ്ട ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചയാളെ വിശദമായി ചോദ്യം ചെയ്യാനോ ഫോണ്‍ കോളുകള്‍ പരിശോധിക്കാനോ അയാള്‍ സഞ്ചരിച്ച വഴിയിലെ മറ്റ് സിസിടിവികള്‍ നോക്കാനോ അയാളുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. തീ പിടിച്ച സ്ഥലത്തുനിന്നു
പോലീസ് നായ മണം പിടിച്ച് ഇരുചക്ര വാഹനം ക്യാമറയില്‍ കണ്ട സ്ഥലത്തു വന്ന് നിന്നതിനെ പോലീസ് തീരെ ഗൗനിക്കുന്നില്ല. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി പഞ്ചായത്ത് ഭാരവാഹിയുടെ വീടിനു മുന്നില്‍ രാത്രി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആയുധവുമായി വന്ന് വധഭീഷണി മുഴക്കിയതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വീടുകള്‍ക്കും മുന്നില്‍ വന്ന് വധഭീഷണി മുഴക്കുമ്പോഴും അസഭ്യം
പറയുമ്പോഴും പോലീസിനെ വിളിച്ചാല്‍ സ്ഥലത്ത് വരാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നീക്കവും ഉണ്ടായിട്ടില്ല. ഒരു പ്രദേശത്തെ ജനങ്ങളുടെ സമാധാനത്തിനും സൈ്വര
ജീവിതത്തിനും ഭീഷണി മുഴക്കുന്നവര്‍ക്ക് വളം വെച്ചു കൊടുക്കുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചു വരുന്നത്. പോലീസിന് ഇവരുമായി ചങ്ങാത്തമുണ്ടെന്ന് സംശയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്‍, കെ.എം.ബാബു, വിനോദ് ചെറിയത്ത്, വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.അമര്‍നാഥ്, സെക്രട്ടറി മുണ്ടോളി രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.