വടകര: അസഹനീയമായ വേനല്‍ ചൂടില്‍ മനുഷ്യര്‍ പോലും കുടിവെള്ളത്തിന്
നെട്ടോട്ടമോടുമ്പോള്‍ മിണ്ടാപ്രാണികളായ പക്ഷിമൃഗാദികള്‍ക്ക് ദാഹശമനത്തിനു മണ്‍ചട്ടികളുമായി അടക്കാതെരു ഹരിത നഗര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍. പ്രസി നിവാസില്‍ നടന്ന ചടങ്ങില്‍ പാര്യാവരണ്‍ എന്ന സംഘടനയാണ് പറവകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ മണ്‍ചട്ടികള്‍ സൗജന്യമായി വിതരണം ചെയ്തത് . കെ.പ്രഭാകരന്റെ അധ്യക്ഷതയില്‍ പര്യാവരണ്‍ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ ടി.എസ് നാരായണന്‍ നിഷി പ്രസീദിന്ന് മണ്‍ ചട്ടി നല്‍കി ഉദ്ഘാടനം ചെയ്തു. എ.
അനിരുദ്ധന്‍, വല്‍സലന്‍ കുനിയില്‍, ഡോ.പി.ശശികുമാര്‍, പ്രകാശന്‍ ചോമ്പാല, പ്രേമ്ജിത്ത്.കെ, പി.രജ്ഞിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

