ആയഞ്ചേരി: മെയ് 10, 11 തിയ്യതികളില്‍ ആയഞ്ചേരിയില്‍ നടക്കുന്ന സിപിഐ മണ്ഡലം
സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍, സി.കെ.ബിജിത്ത് ലാല്‍, ടി.സുരേഷ്, അഭിജിത്ത് കോറോത്ത്, എന്‍.എം.വിമല, കോറോത്ത് ശ്രീധരന്‍, അഡ്വ. കെ പി ബിനൂപ് എന്നിവര്‍ സംസാരിച്ചു.
സി.വി.കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), കെ സി രവി (കണ്‍വീനര്‍) കെ കെ രാജന്‍ ( ട്രഷറര്‍)
എന്നിവര്‍ ഭാരവാഹികളായി 251 അംഗ സ്വാഗത സംഘം കമ്മിറ്റിക്കു രൂപം നല്‍കി.

സി.വി.കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), കെ സി രവി (കണ്‍വീനര്‍) കെ കെ രാജന്‍ ( ട്രഷറര്‍)
