മണിയൂര്‍: വെള്ളമില്ലാത്ത ജലനിധി…ജല ലഭ്യത ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് മണിയൂരില്‍
കോണ്‍ഗ്രസ് ഉപവാസ സമരം തുടങ്ങി. ജലനിധി ഉപഭോക്താക്കളോട് 130 രൂപ തോതില്‍ മാസത്തില്‍ വാങ്ങിയിട്ട് ഈ വേനലില്‍ രണ്ട് ദിവസം മാത്രമാണ് വെള്ളമെത്തിക്കാനായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വേനല്‍ക്കാലത്ത് വെള്ളമെത്തിക്കാന്‍ കഴിയാത്ത ജലനിധിക്ക് വേണ്ടിയാണ് കോടികള്‍ ചില വഴിച്ചതെന്ന് ഓര്‍ക്കണം. വേനല്‍ക്കാലത്ത് വെള്ളം കിട്ടാത്തത് വളരെയധികം ബുദ്ധി മുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കോണ്‍ഗ്രസ് ഏക ദിന ഉപവാസം ആരംഭിച്ചത്.
മണ്ഡലം കോണ്‍ കമ്മറ്റി മണിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ആരംഭിച്ച ഉപവാസം
കെപിസിസി സെക്രട്ടറി ഐ മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാലില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി.സി.ഷീബ, സി.പി.വിശ്വനാഥന്‍, കൊളായി രാമചന്ദ്രന്‍, മൂഴിക്കല്‍ ശ്രീധരന്‍, കെ.പി.മനോജ്, സി.എം.സതീശന്‍, പി.എം.അഷ്‌റഫ്, ഒ.പി.പ്രമീള, കെ.എം.രാജന്‍, ഇ.എം.രാജന്‍, വി.കെ.സി.ജാബിര്‍, സി.എം.സുനില്‍കുമാര്‍, പാറോല്‍ ചന്ദ്രന്‍, കെ.കെ ബാലകൃഷ്ണന്‍, അനിത, കരീം കൊക്കാലിടത്തില്‍, കെ.കെ.പ്രഭാകരന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ഒമ്പതിനു തുടങ്ങിയ ഉപവാസം വൈകുന്നേരം അഞ്ചുവരെ തുടരും.

മണ്ഡലം കോണ്‍ കമ്മറ്റി മണിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ആരംഭിച്ച ഉപവാസം
