കൈനാട്ടി: ചോറോട് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കി. അര്‍ഹരായ മുഴുവന്‍ ഭിന്ന ശേഷിക്കാരെയും പങ്കെടുപ്പിച്ച് മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ഒരോരുത്തര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തിയാണ് പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി വിതരണം ചെയ്തത്.
ശ്രവണ സഹായി ആവശ്യമായവര്‍ക്ക് കെല്‍ട്രോണ്‍ കമ്പനിയുടെ ഉപകരണം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയില്‍ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വികസന കാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ.മധുസൂദനന്‍, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ സി.നാരായണന്‍, അംഗങ്ങളായ പുഷ്പ മഠത്തില്‍, അബൂബക്കര്‍ വി.പി, പ്രസാദ് വിലങ്ങില്‍, ലിസി.പി. എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍
സുപ്രണ്ട് സുധീര്‍ കുമാര്‍ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.ഷൈജി നന്ദിയും പറഞ്ഞു.