വട്ടോളി: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പാര്‍പിടമേഖലയ്ക്കും
ആരോഗ്യമേഖലയ്ക്കും ഊന്നല്‍. 14,82,52,191 രൂപ വരവും.13,88,38,223 രൂപ ചെലവും 94,13,968 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അവതരിപ്പിച്ചു. ജന്റര്‍ കാഴ്ചപ്പാടോടെയുള്ള ബജറ്റില്‍ പാര്‍പിടം, ആരോഗ്യ മേഖല എന്നിവക്കു പുറമെ തൊഴില്‍, വനിതാ ശാക്തീകരണം, യുവജനക്ഷേമം, കായികവികസനം, ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യവികസനം എന്നിവക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. സമ്പൂര്‍ണ ശുചിത്വ ബ്ലോക്ക് എന്ന ലക്ഷ്യം
മുന്നില്‍ കണ്ടുകൊണ്ടാണ് ശുചിത്വ മേഖലയിലെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
ബ്ലോക്ക് ഓഫീസിന്റെയും ഘടകസ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും മാലിന്യനിര്‍മാര്‍ജനപദ്ധതികളും ബജറ്റിന്റെ പ്രത്യേകതയാണ്. പാര്‍പിടം (5.20 കോടി), ആരോഗ്യ മേഖല (2.29 കോടി), നീര്‍ത്തട വികസനം (30 ലക്ഷം), കാര്‍ഷികമേഖല (32 ലക്ഷം), ക്ഷീര വികസനം (37 ലക്ഷം), കുടിവെള്ളം (37.01 ലക്ഷം), ശുചിത്വം (37.01 ലക്ഷം), ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും അടിസ്ഥാനസൌകര്യവികസനം (70.35 ലക്ഷം), മാനസിക ശാരീരിക വെല്ലുവിളി
നേരിടുന്നവരുടെ ക്ഷേമം (33.5 ലക്ഷം), വനിത വികസനം (33.04 ലക്ഷം) റോഡുകള്‍ (45 ലക്ഷം), യുവജനക്ഷേമം, കായികവികസനം (25.22 ലക്ഷം) എന്നിവക്കും തുക വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രി.കെ പി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.കെ ലീല, എം.പി കുഞ്ഞിരാമന്‍, ലീബ സുനില്‍, അംഗങ്ങളായ ഗീത രാജന്‍, കെ.ഒ ദിനേശന്‍, കൈരളി, ടിവി കുഞ്ഞിക്കണ്ണന്‍, ഷമീന കെ.കെ, മുജീബ് റഹ്‌മാന്‍, വഹീദ, വിശ്വന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറി മനോജ്കുമാര്‍ കെ.ടി എന്നിവര്‍ സംസാരിച്ചു.