വടകര: ലഹരിക്കെതിരെ ബിജെപി വടകരയില്‍ തീപ്പന്തവുമായി നൈറ്റ് മാര്‍ച്ച് നടത്തി.
ലഹരി മാഫിയകളെ തുറങ്കിലടക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന പരിപാടി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ലഹരി മാഫിയയെ തഴച്ചു വളരാന്‍ അനുവദിച്ചത് പിണറായി സര്‍ക്കാര്‍ ആണെന്നും ലഹരി കേസുകളില്‍ പിടിയിലാകുന്ന മിക്ക പ്രതികളും എസ്എഫ്‌ഐ, എസ്ഡിപിഐ ബന്ധമുള്ളവരാണെന്നും പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി.
ബിജെപി മേഖല ഉപാധ്യക്ഷന്‍ എം.പി.രാജന്‍, ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ:
കെ.ദീലീപ്, എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി സി ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനുപ്, ടി.പി രാജേഷ്, സി.പി വിപിന്‍ ചന്ദ്രന്‍, രഗീലേഷ് അഴിയൂര്‍, ടി.കെ.പ്രഭാകരന്‍, സിനൂബ് രാജ്, ഗിരിജ ഷാജി, പി.കെ. സിന്ധു, സുരക്ഷിത, മണ്ഡലം പ്രസിഡന്റ്മാരായ അഭിജിത്, പ്രിബേഷ്, എം സി അനീഷ്, ഒ.വി മഹേഷ്, ആര്‍ പി ബിനീഷ്, വൈശാഖ്, ഡി.കെ മനു എന്നിവര്‍ സംസാരിച്ചു.