എടച്ചേരി: എടച്ചേരി വേങ്ങോളിയില്‍ നിരോധിത ലഹരിക്കെതിരെ ജാഗ്രതാ സമിതിയും
എടച്ചേരി ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 ഓളം പേര്‍ അണിനിരന്ന റാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷിജു. ടി.കെ ഫ്‌ലാഗ് ഓഫ് ചെയ്തു. വേങ്ങോളി പുതിയ പാലത്തിന് സമീപം ‘ജാഗ്രതാ ജ്വാല’ തെളിയിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തുകൊണ്ടു നടന്ന സമാപന പരിപാടിയില്‍ രതീപ്. പി കെ അധ്യക്ഷത വഹിച്ചു. കുന്നത്ത് ഗംഗാധരന്‍, മനോജ് നാച്ചുറല്‍, മുരളീധരന്‍.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീശന്‍ മടപ്പള്ളി, ജനമൈത്രി പോലീസ് ഓഫീസര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. വേങ്ങോളി പുതിയ പാലത്തില്‍ വെളിച്ച സംവിധാനമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീജില്‍. ടി, ബിനീഷ്. പി.കെ.സി ശ്രീജേഷ് .ടി എന്നിവര്‍ നേതൃത്വം നല്‍കി.
