വടകര: ആളിപ്പടരുന്ന തീനാളം പോലെ മയക്കുമരുന്നുകള്‍ നഗരങ്ങളില്‍ നിന്നു
നാട്ടിന്‍പുറങ്ങളിലേക്കും കുടുംബങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്‍ നടത്താന്‍ കുട്ടോത്ത്-കാവില്‍ റോഡ് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 23ന് ഞായര്‍ വൈകുന്നേരം 4.30 ന് കുട്ടോത്ത്-കാവില്‍ റോഡില്‍ നടക്കുന്ന പരിപാടി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്യും. നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജനകീയ ക്യാന്‍വാസില്‍ സമൂഹ ചിത്രം വര, ലഹരി വിരുദ്ധ
പ്രതിജ്ഞ എന്നിവയും നടക്കും. ജനപ്രതിനിധികളും ചിത്രകാരന്മാരും പരിപാടിയില്‍ സംബന്ധിക്കും.
യോഗത്തില്‍ പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. കുനിയില്‍ രാജന്‍, എസ്.കെ.കുട്ടോത്ത്, സുരേഷ് പടിയുള്ളതില്‍, ശ്രീജിത്ത് ശ്രീപുരം, സുനില്‍ പൂളത്തില്‍, മഹേഷ് കോളോറ, വി.ടി.കെബിജു, എം.കെ.രാധാകൃഷ്ണന്‍, വൈഷ്ണവം പത്മനാഭന്‍, പി.പി.മുകുന്ദന്‍, പി.കെ.രവീന്ദ്രന്‍, കെ.എം. പ്രകാശന്‍, സുധന്‍ ആര്‍.കെ.നിവാസ്, ഷീല പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.