കണ്ണൂര്‍: പാപ്പിനിശേരി പാറക്കലില്‍ പിഞ്ചു കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്റെ മകളായ 12 വയസുകാരിയാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ് കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി.
പിതാവ് മരിക്കുകയും മാതാവ് ഉപേക്ഷിക്കുയും ചെയ്ത കുട്ടിയെ പിതൃ സഹോദരനായ മുത്തു ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് മുത്തു- അക്കലു ദമ്പതികള്‍ക്ക്
കുഞ്ഞുപിറക്കുന്നത്. ഇതോടെ തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കുട്ടിയെ ഇത്തരമൊരു ക്രൂര കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി മൃതദേഹം കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കിണറ്റില്‍ വലിച്ചെറിഞ്ഞശേഷം കുട്ടി തന്നെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും
പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
12 മണിയോടെയാണ് കുഞ്ഞിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പോലീസാണ് കേസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലേക്ക് പുറത്തുനിന്നൊരാള്‍ വന്നതിന്റെ ലക്ഷണങ്ങളൊന്നും പോലീസിന് കണ്ടെത്താനായില്ല. കൃത്യത്തിനു പിന്നില്‍ വീട്ടിലുള്ളവര്‍ തന്നെയാണെന്ന് ഉറപ്പിച്ച പോലീസ്, രക്ഷിതാക്കളുടെ മൊഴിയെടുക്കുമ്പോഴും കുട്ടിയെ സംശയിച്ചിരുന്നില്ല. കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് പോലീസ് ചെയ്തത്. ഒടുവിലാണ് പോലീസ് കുട്ടിയിലേക്കെത്തുന്നത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തെല്ലാം 12 വയസുകാരി തന്നെയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.