തിരുവള്ളൂര്‍: നടപടിക്രമത്തിലെ പോരായ്മയെ തുടര്‍ന്ന് തിരുവള്ളൂര്് ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിലും വിവാദം. യുഡിഎഫിലെ ഡി.പ്രജീഷ് 11 വോട്ടുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് വോട്ട് സംബന്ധിച്ചാണ് വിവാദമുയര്‍ന്നത്.
എല്‍ഡിഎഫിന് കിട്ടേണ്ട വോട്ടുകളില്‍ ഒന്ന് അസാധുവായി. മറ്റൊരു വോട്ട് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നു. ബാലറ്റ് പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ പന്ത്രണ്ടാം വാര്‍ഡ്
മെമ്പറുടെ വോട്ടാണ് അസാധുവായത്. പത്താം വാര്‍ഡ് മെമ്പറുടെ വോട്ടിന് ഗുണനമാര്ക്ക് (x) രേഖപ്പെടുത്തേണ്ട കോളത്തില്‍ ഒപ്പുകൂടി ചേര്‍ത്തതാണ് പ്രശ്നമായത്. ഈ വോട്ട് സാധുവായി പരിഗണിക്കാവുന്നതാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ നിലപാടെടുത്തതോടെ യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. ഭരണാധികാരിയുടെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡി.പ്രജീഷിന് പ്രസിഡന്റ് പി.സി.ഹാജറ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

എല്‍ഡിഎഫിന് കിട്ടേണ്ട വോട്ടുകളില്‍ ഒന്ന് അസാധുവായി. മറ്റൊരു വോട്ട് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നു. ബാലറ്റ് പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ പന്ത്രണ്ടാം വാര്‍ഡ്
