ബാലുശ്ശേരി: പൂനൂരില്‍ രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ എംഡിഎംഎയുമായി
പോലീസിന്റെ പിടിയിലായി. ബാലുശ്ശേരി എരമംഗലം ചെട്യാംവീട്ടില്‍ ജയ്‌സല്‍ (44), ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖത്തൂന്‍ (27), ബംഗളൂരു സ്വദേശിനി രാധാ മേത്ത (26) എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 1.550 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. കൂടാതെ നാല് മൊബൈല്‍ ഫോണുകളും 7300 രൂപയും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. ബാലുശ്ശേരി, പൂനൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന ഇവര്‍ രണ്ട് മാസത്തോളമായി പൂനൂരില്‍
വാടകയ്ക്ക് താമസിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജയ്‌സല്‍ എംഡിഎംഎ എത്തിക്കുകയും സ്ത്രീകള്‍ കവില്‍പനക്കാരായി പോകുകയും ചെയ്യും. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബാലുശ്ശേരി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.