വേളം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി അരമ്പോല്‍ ഗവ. എല്‍പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് റൂം പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്‌കരണങ്ങള്‍, ചിത്രീകരണങ്ങള്‍, ലഘു നാടകങ്ങള്‍, കാവ്യോത്സവം, കഥോത്സവം, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് സ്‌കിറ്റുകള്‍, പരീക്ഷണങ്ങള്‍ തുടങ്ങിയവയുമായി കുട്ടികള്‍ വേദിയിലെത്തി. ഒപ്പം ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പഠനത്തെളിവുകളുടെ പ്രദര്‍ശനവും നടന്നു.
പഠനോത്സവത്തിന്റെ ഉദ്ഘാടനം വേളം
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫാത്തിമ സി.പി നിര്‍വഹിച്ചു.

പഠനോത്സവത്തിന്റെ ഉദ്ഘാടനം വേളം
