വേളം: പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും
എഴുത്തുകാരനുമായ ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് (56) അന്തരിച്ചു. ഹയര്‍ സെക്കന്ററി മലയാളം കരിക്കുലം (എസ്‌സിഇആര്‍ടി) കമ്മിറ്റി അംഗം, സംസ്ഥാന സ്‌കൂള്‍ കലോത്സവ മാഗസിന്‍ എഡിറ്റര്‍, സ്‌കൂള്‍ പാഠപുസ്തക കമ്മിറ്റി അംഗം, കെഎച്ച്എസ്ടിയു സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, സി-ഗേറ്റ് കുറ്റ്യാടി കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കവിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ‘ചവേലടച്ചികള്‍ തച്ചുടക്കുന്ന മൗനം’ എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായും
പ്രവര്‍ത്തിച്ചിരുന്നു.
വേളം എളവനച്ചാല്‍ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പര്‍, ചെറുകുന്ന് സംസ്‌കൃതി സാംസ്‌കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുകേഷന്‍ ട്രസ്റ്റ് മെമ്പര്‍, ദിശ എജ്യുസപ്പോര്‍ട്ട് വേളം അക്കാദമിക് ചെയര്‍മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാര്‍ച്ച് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം. വേളം ഹൈസ്‌കൂള്‍, മൊകേരി ഗവണ്‍മെന്റ് കോളജ്, ഫാറൂഖ് കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ്,
യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇഗ്നോ യില്‍ നിന്ന് എംഎഡും നേടി. ഐസിഎച്ച്എസ്എസ് ശാന്തപുരം, പീവീസ് പബ്ലിക് സ്‌കൂള്‍ നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുമയ്യ കാളാച്ചേരി (അധ്യാപിക ജിയുപിഎസ് നാദാപുരം)
മക്കള്‍: ഹാദി മുഹമ്മദ് (നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ്, ബാംഗ്ലൂര്‍), ഷഹല്‍ സനീന്‍ (ബിരുദ വിദ്യാര്‍ഥി, ചെന്നൈ)
ശാമില്‍ റസ്മി (ബിരുദ വിദ്യാര്‍ഥി, ഫാറൂഖ് കോളജ്), ലാമിയ റിയ (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, വേളം ഹൈസ്‌കൂള്‍).