ചോമ്പാല: കെ.റെയില്‍ വിരുദ്ധ ജനകീയ സമര സമിതി അഴിയൂര്‍ മേഖല കമ്മിറ്റി
മതമൈത്രി സദസും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
ചോമ്പാല്‍ വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമരസമിതി ജില്ലാ ചെയര്‍മാന്‍ ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. മാനവികത എല്ലാ മതത്തിന്റെയും അന്തസത്തയാണെന്നും വ്രതാനുഷ്ഠാനം മനുഷ്യനെ വിനയാന്വിതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവഹിതത്തെ മനസില്‍ സമര്‍പ്പിക്കുന്ന ഇസ്ലാം മതവും ലോകം മുഴുവന്‍ ഒരു
കുടുംബം എന്ന ആശയം പ്രചരിപ്പിക്കുന്ന ഹിന്ദുമതവും സ്‌നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമായ ക്രൈസ്തവമതവും അക്രമത്തിന്റെയോ വെറുപ്പിന്റെയോ വഴികള്‍ പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരസമിതി അഴിയൂര്‍ മേഖല ചെയര്‍മാന്‍ ടി.സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ സിഎസ്‌ഐ റവ.ഫാദര്‍ ഷെറിന്‍ ജോര്‍ജ് സി.സി, കുഞ്ഞിപ്പള്ളി ബദറദുജ മുസല്യാര്‍, പി.എം അശോകന്‍, പി.എം. ശ്രീകുമാര്‍ കോഴിക്കോട്, ശശിധരന്‍ തോട്ടത്തില്‍, സുനില്‍ മടപ്പള്ളി,
ഫഹദ് വി.സി, നസീര്‍ ന്യുജല്ല, രാജന്‍ തീര്‍ഥം, നസീര്‍ വീരോളി, കവിത അനില്‍കുമാര്‍, അന്‍വര്‍ ഹാജി, അശോകന്‍ കളത്തില്‍, വി.കെ അനില്‍കുമാര്‍, വിജയന്‍ കെ.പി, സിറാജ് മുക്കാളി, പി.കെ കോയ, വാസന്‍ മടപ്പള്ളി, സതി മടപ്പള്ളി എന്നിവര്‍ സംസാരിച്ചു. ചെറിയ കോയ തങ്ങള്‍ സ്വാഗതവും ഷുഹൈബ് കൈതാല്‍ നന്ദിയും പറഞ്ഞു.
രമ കുനിയില്‍, സജ്‌ന ചങ്ങരംകണ്ടി, ഷിമി അഴിയൂര്‍, സച്ചിന്‍ സി.എസ് മടപ്പള്ളി, സുരേഷ് വെള്ളച്ചാല്‍, ഇക്ബാല്‍ അഴിയൂര്‍, എം.പി.രാജന്‍, രവീന്ദ്രന്‍ അമൃതംഗമയ എന്നിവര്‍ നേതൃത്വം നല്‍കി.