വട്ടോളി: വട്ടോളി ഗവ: യുപി സ്‌കൂള്‍ ശതാബ്ദി ആഘോഷം തുടങ്ങി. ആഘോഷത്തിന്റെ ഭാഗമായി ധ്വനി 2025 കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി. വി.കെ റീത്ത അധ്യക്ഷത വഹിച്ചു. കവിയും
സാംസ്‌കാരിക പ്രവര്‍ത്തകനുമായ സജീവന്‍ മൊകേരി മുഖ്യഭാഷണം നടത്തി. ജനപ്രതിനിധികളായ സി.പി സജിത, ഹേമ മോഹന്‍ സ്വാഗത സംഘം ഭാരവാഹികളായ കെ.ടി രാജന്‍, എന്‍.വി ചന്ദ്രന്‍, രാഷ്ടിയ കക്ഷി പ്രതിനിധികളായ കെ ശശീന്ദ്രന്‍, ജമാല്‍ മൊകേരി, വി.വി പ്രഭാകരന്‍, വി രാജന്‍, എ.പി
കുഞ്ഞബ്ദുള്ള, ഷാജി വട്ടോളി, പി കുമാരന്‍, പി.എം ചന്ദ്രന്‍, ജി സനോജ്, റീജ, ആര്‍.വി പ്രശാന്ത് കുമാര്‍, രമേശ് ബാബു കാക്കന്നുര്‍, എന്‍.കെ ശ്യാമള, ടി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന എച്ച്എം എന്‍.കെ ശ്യാമള, സീനീയര്‍ അസി. ടി രമേശന്‍ എന്നിവരെ ആദരിച്ചു.


