Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാറിടിച്ച് ഒമ്പത് വയസുകാരി അബോധാവസ്ഥയിലായ സംഭവം: അപകടത്തിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയവര്‍ക്ക് ആദരം

March 16, 2025
in പ്രാദേശികം
A A
കാറിടിച്ച് ഒമ്പത് വയസുകാരി അബോധാവസ്ഥയിലായ സംഭവം: അപകടത്തിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയവര്‍ക്ക് ആദരം
Share on FacebookShare on Twitter

വടകര: ദേശീയപാതയില്‍ ചോറോട് നടന്ന വാഹനാപകടത്തില്‍ പന്ന്യന്നൂര്‍ സ്വദേശി ബേബി മരണമടയുകയും പേര മകള്‍ ഒന്‍പതു വയസുകാരി ദൃഷാന അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയവര്‍ക്ക് ആദരം.
കേസന്വേഷിക്കുന്ന പോലീസിന് സഹായകമായ സിസിടിവിദൃശ്യങ്ങള്‍ ശേഖരിച്ചു നല്‍കിയ വടകര താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരായ കെ.എം.ശാന്ത, ചന്ദ്രന്‍ മണിയൂര്‍, അഡ്വ: ഫൗസിയ എന്നിവരെയാണ് വടകര കോര്‍ട്ട് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.
2024 ഫെബ്രുവരി 17 നാണ് ആ സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയതു സംബന്ധിച്ച പോലീസ് അന്വേഷണം എവിടേയും എത്താതെ പോയപ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടാവുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം വടകര താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചുമതല ഏറ്റെടുക്കുകയും കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം കണ്ടെത്തുകയുമായിരുന്നു. രണ്ടു മാസത്തോളം ചെലവഴിച്ച് നൂറ്റിപ്പത്തിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അപകട വാഹനത്തിന്റെ ദൃശ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെയാണ് വാഹനം കസ്റ്റഡിയിലെടുക്കുന്നതും ഓടിച്ചയാള്‍ വിദേശത്ത് നിന്നെത്തി പോലീസിന്റെ പിടിയിലാവുന്നതും.
ആദരിക്കല്‍ ചടങ്ങ് വടകര അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജി.ബിജു ഉദ്ഘാടനം ചെയ്തു. കുടുംബ കോടതി ജഡ്ജി കെ.ബി.വീണ ഉപഹാര സമര്‍പ്പണം നടത്തി. സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) ജോജി തോമസ്, സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) അലി ഫാത്തിമ, വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: എ.സനൂജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ. ഫൗസിയ, കെ.എം.ശാന്ത, എന്‍.ചന്ദ്രന്‍ മണിയൂര്‍ എന്നിവര്‍ മറുമൊഴി നല്‍കി. കോര്‍ട്ട് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ഒ.സൂരജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സുബീഷ് സ്വാഗതവും ട്രഷറര്‍ അബിന്‍ലാല്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍

പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍

4 months ago

നടക്കുതാഴ കുട്ടന്‍കുളങ്ങര ജാനു അന്തരിച്ചു

4 months ago
ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

3 months ago

സമര വീഥികളില്‍ വീര്യം പകര്‍ന്ന ടി.കെ; സ്മരണ പുതുക്കി സിപിഎം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal