തോടന്നൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി മാറി തോടന്നൂര്‍ യുപി സ്‌കൂളിലെ പഠനോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പഠന പരിപോഷണ പരിപാടിയിലൂടെ വിദ്യാലയങ്ങളിലുണ്ടായ അക്കാദമിക
മികവിനെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് പഠനോത്സവം. ഓരോ വിഷയത്തേയും അധികരിച്ച് സ്‌കിറ്റ്, ദൃശ്യാവിഷ്‌കാരം, പ്രസംഗം, കവിത, നാടന്‍ പാട്ടുകള്‍, എയറോബിക് ഡാന്‍സ് എന്നിവ അരങ്ങേറി. അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോത്പ്ന്നങ്ങളുടെ പ്രദര്‍ശനവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ലഹരിക്കെതിരെയുള്ള ഫ്‌ലാഷ് മോബും നേരത്തെ
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരുന്നു. പഠനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ പുലക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.ടി മൂസ്സ അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ ബിപിസിവിഎം സുരേന്ദ്രന്‍, പ്രധാനാധ്യാപകന്‍ സജിത്ത് സി.ആര്‍, സാബിറ ഇ.കെ, വി.കെ സുബൈര്‍, പി ശുഭ എന്നിവര്‍ സംസാരിച്ചു.


