കൊയിലാണ്ടി: മൂക്കുത്തി വില്ലനായപ്പോള്‍ അഗ്നിരക്ഷാസേന കടമ നിറവേറ്റി. നീര് വന്നു
കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്‌നിരക്ഷാനിലയം.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പൂക്കാട് സ്വദേശിയായ യുവതി സ്‌റ്റേഷനിലെത്തിയത്. മൂക്കുത്തിയിട്ടതിനെ തുടര്‍ന്ന് മൂക്കില്‍ നീര് വന്ന് കുടുങ്ങിയതോടെ യുവതി കഷ്ടത്തിലായിരുന്നു. അനങ്ങാന്‍ വയ്യാതായോടെയാണ് സഹായം തേടി അഗ്‌നി
രക്ഷാ നിലയത്തില്‍ എത്തിയത്. സേനാംഗങ്ങള്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ദൗത്യം നിറവേറ്റി.
കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി സുരക്ഷിതമായി മുറിച്ചുമാറ്റി. സൗന്ദ്യരത്തിനിട്ട മൂക്കുത്തി വില്ലനായപ്പോള്‍ മുറിച്ചു മാറ്റിയതിലെ ആശ്വാസത്തോടെയാണ് യുവതി വീട്ടിലേക്ക് തിരിച്ചത്.
-സുധീര്‍ കൊരയങ്ങാട്