വടകര: യുവാക്കളെ ലഹരിയുടെ നീരാളി പിടിത്തത്തില്‍ നിന്നു രക്ഷിക്കുന്നതിനു ചോറോട്
ഈസ്റ്റ് കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. നാളേംവയല്‍ ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തിലാണ് ഇടപെടല്‍
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കലാസംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് നവശക്തികലാലയത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ബോധവല്‍കരണം, കലാകായിക പ്രവര്‍ത്തനം, യുവാക്കളെ സാമൂഹ്യവല്‍കരിക്കല്‍
എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ലഹരിയുടെ വ്യാപനം തടയുന്നതിനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇതിനായി 27 അംഗ കമ്മിറ്റിക്കു രൂപം നല്‍കി.
പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജംഷീദ അധ്യക്ഷത വഹിച്ചു. പി.സുരേഷ് കര്‍മപദ്ധതി വിശദീകരിച്ചു. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ ആശംസകള്‍ നേര്‍ന്നു. നവശക്തി കലാലയം പ്രസിഡന്റ് സത്യന്‍ മമ്പുറത്ത് സ്വാഗതവും കെ.പത്മനാഭന്‍ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ കമ്മിറ്റി ചെയര്‍മാനായി കെ.കെ.ഉണ്ണികൃഷ്ണനെയും കണ്‍വീനറായി കെ. പത്മനാഭനെയും തെരഞ്ഞെടുത്തു.