വടകര: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗം കുമിത്തെയില്‍ വടകര മാക്കൂല്‍പീടികയിലെ ദില്‍ഹ ഷെറിന് വെള്ളി മെഡല്‍.
കുറുമ്പയില്‍ എന്‍എംയുപി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥിനിയാണ് ദില്‍ഹ ഷെറിന്‍. മാക്കൂല്‍ പീടിക കുഞ്ഞാംകുഴി ഷമീറിന്റെയും സീനത്തിന്റെയും മകളാണ്.
