വടകര: മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വീരഞ്ചേരിയിലെ
സീയം ഹോസ്പിറ്റലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഈ പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ആരോഗ്യവിഭാഗം രംഗത്തെത്തിയത്.
മലിന ജലം മതിയായ സംഭരണികളില്‍ ശേഖരിക്കാതെ ഹോസ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇത് ഈ മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയാണ്. മഴ പെയ്താല്‍ താഴ്ന്ന
പ്രദേശത്താകെ ദുരിതം വിതക്കും. ഇതു സംബന്ധിച്ച് നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. ആശുപത്രിക്ക് പരിസരത്ത് താമസിക്കുന്ന ഏഴ് പേര്‍ക്ക് കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവിഭാഗത്തിന്റെ പരിശോധന.
ആശുപത്രിക്ക് പിറക് വശത്തെ പഴയ കെട്ടിടത്തിന് സമീപം ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ക്ലോസറ്റും അലക്ഷ്യമായി കൂട്ടിയിട്ടതായി കണ്ടെത്തി.
ഹോസ്പിറ്റലിന് മുന്‍ വശത്തെ ഫാര്‍മസിക്കരികില്‍ സ്ലാബിട്ട് ടൈല്‍ പാകിയതിനുള്ളിലെ
കിണര്‍ വെള്ളം ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കാണാന്‍ സാധിച്ചു. 48 മണിക്കൂറിനുള്ളില്‍ മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കാന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.സന്ധ്യ, പബ്ലിക് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.രൂപേഷ്, പി.അജിന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ പിഴ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി.രമേശന്‍ അറിയിച്ചു.