വടകര: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഫ്‌ലൈ ഓവര്‍ പണിയുന്നതില്‍
ഏര്‍പ്പെട്ട ക്രെയിന്‍ തകര്‍ന്നു വീണു. ലിങ്ക് റോഡിന് സമീപം ജോലിക്കിടെയാണ് അപകടം. ഗര്‍ഡര്‍ നിര്‍മിച്ചതില്‍ അപാകത ഉണ്ടായതിനെത്തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ചതായിരുന്നു. ഞായറാഴ്ച പ്രവൃത്തി പുനഃരാരംഭിച്ചതിന് പിന്നാലെയാണ് അപകടം. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിനിടെ ക്രെയിനിന്റെ ഒരു ഭാഗം ഒടിയുകയായിരുന്നു. ഈ സമയം ചുവടെ തൊഴിലാളികള്‍ ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കി. വഗാര്‍ഡ് കമ്പനിക്കാണ് ഈ മേഖലയില്‍ ദേശീയപാത നവീകരണ കരാര്‍. ഗര്‍ഡര്‍
സ്ഥാപിക്കുന്നതിന്റെ ചുമതല ഏറണാകുളത്തെ സ്ഥാപനത്തിനാണ്. അപകടത്തെ തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി.

