Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുറ്റ്യാടിയില്‍ ബൈക്കില്‍ കാറിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; അമ്മക്ക് പരിക്ക്

March 16, 2025
in പ്രാദേശികം
A A
കുറ്റ്യാടിയില്‍ ബൈക്കില്‍ കാറിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; അമ്മക്ക് പരിക്ക്
Share on FacebookShare on Twitter

കുറ്റ്യാടി: ബൈക്കില്‍ അമ്മയോടൊപ്പം പോകവെ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. മൊകേരി ഗവ: കോളജ് ബിഎ ഇക്കണോമെട്രിക്‌സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നരിക്കൂട്ടുംചാല്‍ പുത്തന്‍പുരയില്‍ രോഹിന്‍ (മോനൂട്ടന്‍-19) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടടുത്താണ് സംഭവം. ലുലു സാരീസില്‍ ജോലി ചെയ്യുന്ന അമ്മ ബിന്ദുവിനെയുംകൂട്ടി വീട്ടിലേക്ക് ബൈക്കില്‍ പോകവെ നരിക്കൂട്ടുംചാലിലെ റേഷന്‍ കടയ്ക്ക് സമീപം നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ ലുലു ജീവനക്കാര്‍ രോഹിനെ ഉടനെ കുറ്റ്യാടി ഗവ. ആശുപത്രിയിലും അവിടെ നിന്ന് മൊടക്കല്ലുര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്കും പരിക്ക് പറ്റി. ഒഴിവു ദിവസങ്ങളില്‍ രോഹിനും ലുലുവില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അച്ഛന്‍: ബാലന്‍. സഹോദരി: സ്വാതി.

 

RECOMMENDED NEWS

പാക്കിസ്ഥാനുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിക്രം മിസ്രി

4 weeks ago
വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

1 month ago
വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

1 month ago
പതിനെട്ടാമതും നൂറുമേനി കൊയ്ത് വട്ടോളി സംസ്‌കൃതം എച്ച്എസ്

പതിനെട്ടാമതും നൂറുമേനി കൊയ്ത് വട്ടോളി സംസ്‌കൃതം എച്ച്എസ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal