പുറമേരി: ശിശു സൗഹൃദ ഗ്രാമപഞ്ചായത്തായി പുറമേരിയെ മാറ്റുന്നതിന് ബജറ്റില്‍ 51 ലക്ഷം
രൂപ വകയിരുത്തി. എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കും. കുട്ടികള്‍ക്ക് കളരി, കരാട്ടെ പരിശീലനം, കുട്ടികളുടെ ഗ്രാമസഭ, ശിശു സൗഹൃദ പെയിന്റിംഗ് എന്നിവ ഒരുക്കും. എല്ലാ അംഗന്‍വാടികളിലും ശിശു സൗഹൃദ ടോയ്ലറ്റ് സ്ഥാപിക്കും. അംഗന്‍വാടികള്‍ക്ക് കളിപ്പാട്ടം, ഉപകരണങ്ങള്‍ എന്നിവ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
61,74,19,820 കോടി വരവും 61,13,59300 രൂപ െചലവും 60,60,520 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ടി.പി.സീന അവതരിപ്പിച്ചത്.
മുഴുവന്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പൂര്‍ണമായും
തുകനല്‍കുന്നതിനു പിഎംഎഐ വിഹിതം നല്‍കുന്നതിനും അഗതി ആശ്രയ, പട്ടികജാതി വീട് വാസയോഗ്യമാക്കുന്നതിനുമായി 3,81,30,00 രൂപ വകയിരുത്തി. കാര്‍ഷിക മേഖല 67,18,320, കായിക മേഖലയ്ക്ക് രണ്ടു കോടി 5 ലക്ഷം, മാലിന്യ സംസ്‌കരണത്തിന് 40 ലക്ഷം, അരൂരില്‍ വനിത ഘടക പദ്ധതിയില്‍ ലേഡീസ് ഫിറ്റ്‌നസ് സെന്റര്‍-24 ലക്ഷം, സി.എം.വിജയന്‍ മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ കം ഡിജിറ്റല്‍ ലൈബ്രറി 10ലക്ഷം, വയോജനങ്ങള്‍ക്ക് ഹാപ്പിനസ് പാര്‍ക്ക് 12 ലക്ഷം, പട്ടിക ജാതി ഉന്നമനം-14 ലക്ഷം, തോടുകള്‍, പൊതു കിണര്‍
ശുചീകരണം-30 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ച പ്രത്യേക ഭരണ സമിതി യോഗം ബജറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എം.വിജിഷ, ബീന കല്ലില്‍, എം.എം.ഗീത, അംഗങ്ങളായ രവി കൂടത്താം കണ്ടി, സമീര്‍, വി ടി ഗംഗാധരന്‍, കെ കെ ബാബു, പി ശ്രീലത, എന്‍ ടി രാജേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചര്‍ച്ചക്ക് മറുപടി നല്‍കി. സെക്രട്ടറി പി.ജി.സിന്ധു സ്വാഗതം പറഞ്ഞു.