Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് മര്‍ദനം: 3 സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

March 16, 2025
in പ്രാദേശികം
A A
സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് മര്‍ദനം: 3 സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍
Share on FacebookShare on Twitter

പയ്യോളി: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ മൂന്നു പേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ വില്യാപ്പള്ളി പുത്തൂര്‍ മുഹമ്മദ് അന്‍സിഫ്(20), വടകര മേപ്പയില്‍ പുതിയെടുത്ത് കുനി മുഹമ്മദ് റുമൈസ് (21), തുറയൂര്‍ പയ്യോളി അങ്ങാടി തുരുത്തിയില്‍ ജസിന്‍ സൂപ്പി (21) എന്നിവരാണ് പിടിയിലായത്.
കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ചോറോട് പണ്ടാരക്കാട്ടില്‍ ജാബിറിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ലോഹ വസ്തു കൊണ്ട് അക്രമിച്ചത്. സാരമായി പരിക്കേറ്റ ജാബിറിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥി പയ്യോളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോളജില്‍ നടന്ന ആഘോഷത്തിന്റെ സെല്‍ഫി കോളജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജാബിര്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിലാണ് അക്രമമെന്ന് ജാബിര്‍ പരാതിപ്പെട്ടു. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

RECOMMENDED NEWS

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

5 months ago
2025 പിറന്നു; ആഘോഷ തിമിര്‍പിലമര്‍ന്ന് നാട്‌

2025 പിറന്നു; ആഘോഷ തിമിര്‍പിലമര്‍ന്ന് നാട്‌

5 months ago
വ്യക്കരോഗം നേരത്തേ കണ്ടെത്താം; പരിശോധന ക്യാമ്പ് നാളെ

വ്യക്കരോഗം നേരത്തേ കണ്ടെത്താം; പരിശോധന ക്യാമ്പ് നാളെ

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോതമംഗലത്ത് യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal