Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഉറങ്ങാതിരിക്കല്ലേ; വ്യത്യസ്തതകള്‍ നിറഞ്ഞ് ലോക നിദ്രാദിനാചരണം

March 15, 2025
in സാംസ്‌കാരികം
A A
ഉറങ്ങാതിരിക്കല്ലേ; വ്യത്യസ്തതകള്‍ നിറഞ്ഞ് ലോക നിദ്രാദിനാചരണം
Share on FacebookShare on Twitter

വടകര: വടകരയില്‍ നടന്ന ‘ലോക നിദ്രാദിന’ ആചരണം വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സര്‍വം ഉറക്കമയമായി.
ഉറക്കത്തെ കുറിച്ചുള്ള പ്രഭാഷണം, കാഴ്ചപ്പാടുകള്‍, അനുഭവ വിവരണം, ഉറക്കം ഉള്ളടക്കമായി വരുന്ന ഗാനങ്ങളുടെ ആലാപനം തുടങ്ങിയ ഇനങ്ങള്‍ പരിപാടിയെ വേറിട്ടതാക്കി. ഉറക്കത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും വിവിധ ഘട്ടങ്ങളെ കുറിച്ചും ആരോഗ്യത്തിന് ഉറക്കം എത്രമാത്രം അനിവാര്യമാണ് എന്നതിനെക്കുറിച്ചും ഡോ. എം മുരളീധരന്റെ പ്രഭാഷണം വിജ്ഞാനപ്രദമായി. ഉറക്കത്തെ കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും അനുഭവ വിവരണങ്ങളും പങ്കുവെച്ചുകൊണ്ട് എടയത്ത് ശ്രീധരന്‍, വടയക്കണ്ടി നാരായണന്‍, സി.പി.ചന്ദ്രന്‍, വത്സലന്‍ കുനിയില്‍, ആഫിസ് കുന്നത്ത്, വി.ടി സദാനന്ദന്‍, വത്സല വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രേംകുമാര്‍ വടകര, ഹരിതാ രാജ്, മണലില്‍ മോഹനന്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ ഉറക്കത്തെ കുറിച്ചുള്ള ഗാനങ്ങളും താരാട്ട് പാട്ടുകളും ആലപിച്ചു. ഇനിയങ്ങോട്ട് മറ്റ് ദിനാചരണങ്ങളും നടത്തണമെന്ന തീരുമാനവുമായാണ് കൂട്ടായ്മ പിരിഞ്ഞത്.

RECOMMENDED NEWS

യുഎസ്എസ് പരീക്ഷയില്‍ വിജയം നേടാന്‍ പരിശീലന ക്ലാസ്

യുഎസ്എസ് പരീക്ഷയില്‍ വിജയം നേടാന്‍ പരിശീലന ക്ലാസ്

3 months ago

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടി തട്ടി; കേസില്‍ ഒരാള്‍ പിടിയില്‍

5 months ago
അര്‍ജുന്‍ അപൂര്‍വരോഗത്തിന്റെ പിടിയില്‍; രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ നാളെ കുറ്റ്യാടിയില്‍ ക്യാമ്പ്

അര്‍ജുന്‍ അപൂര്‍വരോഗത്തിന്റെ പിടിയില്‍; രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ നാളെ കുറ്റ്യാടിയില്‍ ക്യാമ്പ്

4 months ago
അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal