നരിപ്പറ്റ: പ്രകൃതിയോടിണങ്ങി സുസ്ഥിരവും താങ്ങാവുന്നതുമായ ആര്‍ത്തവ ശുചിത്വ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരിപ്പറ്റയില്‍
മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ മെയിന്‍ സെന്റര്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിരിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 8, 9, 10, 15 വാര്‍ഡുകളിലെ ഗുണഭോക്താകള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ:ഷാരോണ്‍ എം.എ, ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്‌സ് പി.കെ ഷീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജി എന്നിവര്‍ സംസാരിച്ചു. ആശ പ്രവര്‍ത്തകരായ സൈനി സി.വി, നിഷ എന്‍.പി, ശ്രീജിഷ എം.എം, അജന്ത പി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.


