വടകര: എസ്ജിഎംഎസ്ബി സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിന്റെ മുന്നോടിയായി വടകര നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും
കുട്ടികളുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്. ഏപ്രില്‍ രണ്ടിന് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുകയാണ്. അതിനു മുന്നോടിയായാണ് വിളംബര ഘോഷയാത്ര നടത്തിയത്. ചെണ്ടമേളം, വിവിധ കലാരൂപങ്ങള്‍, ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റിലെ കുട്ടികളും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. കളിയാണ് ഞങ്ങള്‍ക്ക് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ടാബ്ലോയും ഘോഷയാത്രയില്‍ അണിനിരന്നു. ഹെഡ്മിസ്ട്രസ്
കെ ശ്രീജ, പിടിഎ പ്രസിഡന്റ് ഡോ. പ്രസാദ് ഏറാഞ്ചേരി, മദര്‍ പിടിഎ പ്രസിഡണ്ട് രജിപ്രഭ, സ്റ്റാഫ് സെക്രട്ടറി എ ഉമേഷ് കുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ സി സുനീഷ് കുമാര്‍, ടി മനോജ്കുമാര്‍, എന്‍.എം രജിത്ത്, സി നിജിന്‍, പി ഷിബിന, കെ.കെ ബിന്ദു, നിഷ കെ, ബി ശാലിനി, എസ് നീതുശ്രീ, ശ്രീജിത്ത്, രമ്യ സതീശന്‍, ഷീന, പി.എന്‍ അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


