വടകര: മദ്യ-മയക്കുമരുന്ന് വ്യാപനത്തിനെതിരെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ മുന്നേറ്റത്തിന്
ഒരുങ്ങുന്നു. സൈ്വരവും സമാധാനവും ജീവിതവും നഷ്ടമാവുന്ന തരത്തില്‍ വ്യാപിക്കുന്ന ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാനാണ് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന് ഭരണസമിതി മുന്നിട്ടിറങ്ങുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജറയും ഭരണസമിതി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലഹരി വില്‍പന സാധ്യതാ കേന്ദ്രങ്ങളും സാഹചര്യങ്ങളു എക്‌സൈസിന്റെയും പോലീസിന്റെയും
സഹായത്തോടെ കണ്ടെത്തി നിയമത്തിനു മുന്നി ലെത്തിക്കാന്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. എന്റെ നാട് നല്ല നാട് ആയിരിക്കണമന്ന ബോധ്യം എല്ലാവരിലേക്കും എത്തിച്ച് മദ്യ-മയക്കുമരുന്നിനെതിരെ പോരാട്ടം ശക്തമാക്കാനാണ് തീരുമാനം.
ക്യാമ്പയിനിന്റെ ഭാഗമായി 17ന് പകല്‍ മൂന്നിന് കലാ കായിക-സാംസ്‌കാരിക-പാലിയേറ്റീവ് ഗ്രന്ഥശാല പ്രതിനിധി യോഗവും 19ന് പകല്‍ മൂന്നിന് പ്രധാനാധ്യാപകര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, മാനേജര്‍മാര്‍, എന്‍എസ്എസ്, എന്‍സിസി, പെന്‍ഷനേഴ്‌സ് പ്രതിനിധികള്‍ എന്നിവരുടെ യോഗവും ചേരും. 20ന് രാവിലെ 10ന്
വ്യാപാരി വ്യവസായി, മെഡിക്കല്‍ സ്റ്റോര്‍, ഓട്ടോ ടാക്‌സി പ്രതിനിധികളുടെ യോഗവും 22ന് പകല്‍ മൂന്നിന് കുടുംബശ്രീ, എഡിഎസ്, ആശാ വര്‍ക്കര്‍ എന്നിവരുടെ യോഗവും ചേരും. 26ന് അവലോകനം നടക്കും. ഏപ്രില്‍ മൂന്നിന് മുഴുവന്‍ വാര്‍ഡുകളിലും ലഹരി വിരുദ്ധ ഗ്രാമസഭയും ഏപ്രില്‍ 11ന് തിരുവള്ളൂരില്‍ ലഹരി പ്രതിരോധ സംഗമവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ ഡി.പ്രജീഷ്, ഗോപീനാരായണന്‍, എഫ്.എം.മുനീര്‍, ടി.പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.