കല്ലാച്ചി: കേരളത്തിന്റെ ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരില്‍ പ്രമുഖനായിരുന്നു
ഉമ്മന്‍ചാണ്ടി എന്ന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞു. അടിസ്ഥാന വികസനത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ അതു കുറ്റമറ്റ രീതിയിലായിരിക്കണം എന്ന വാശി പുലര്‍ത്തുകയും അത് നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കെപ്‌കോസ് കല്ലാച്ചി ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പാലേരി രമേശന്‍.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി പുരസ്‌കാരം സമ്മാനിച്ചു. കെപ്‌കോസിന്റെ പത്താം വാര്‍ഷിക സമ്മേളനം വടകര സഹകരണ അസിസ്റ്റന്റ് റജിസ്റ്റാര്‍ പി.ഷിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എം.രഘുനാഥ് അധ്യക്ഷത വഹിച്ചു.
വിവിധ സ്‌കീമുകളുടെ ഉദ്ഘാടനം നാദാപുരം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ റീത്ത നിര്‍വഹിച്ചു. പി.രാജന്‍, പി.അശോകന്‍, എ.സജീവന്‍, ഒ.പി.ഭാസ്‌കരന്‍, സെക്രട്ടറി കെ.ശ്രീകേഷ് എന്നിവര്‍ സംസാരിച്ചു.