Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ ഗര്‍ഡര്‍ നിര്‍മാണത്തില്‍ അപാകത; ഉയരപ്പാതയുടെ പണി മുടങ്ങി; എംപിയും എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു

March 15, 2025
in പ്രാദേശികം
A A
വടകരയില്‍ ഗര്‍ഡര്‍ നിര്‍മാണത്തില്‍ അപാകത; ഉയരപ്പാതയുടെ പണി മുടങ്ങി;  എംപിയും എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു
Share on FacebookShare on Twitter

വടകര: ദേശീയപാതയില്‍ ലിങ്ക് റോഡ് ജംഗ്ഷനു സമീപത്തായി ഉയര പാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പില്‍ എംപിയും കെ കെ രമ എംഎല്‍എയും സന്ദര്‍ശിച്ചു. നിര്‍മാണ തകരാറുമൂലം ഗര്‍ഡറുകള്‍ ഉപയോഗിക്കാനാവാത്ത സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ശനിയാഴ്ച വൈകിട്ട് ഇരുവരും സ്ഥലം സന്ദര്‍ശിച്ചത്. ലിങ്ക് റോഡിനു വടക്ക് എട്ടു ഫില്ലറുകളിലായി 32 ഗര്‍ഡറുകള്‍ സ്ഥാപിച്ചെങ്കിലും തെക്കുഭാഗത്ത് പണി തുടങ്ങിയപ്പോഴാണ് തൂണില്‍ ഉറപ്പിക്കാന്‍ പാകത്തിലല്ല ഗര്‍ഡറുകള്‍ വാര്‍ത്തത് എന്ന് മനസ്സിലായത്
ഇതോടെ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു. ദേശീയപാതയില്‍ ഈ വിഷയം അടക്കം നിര്‍മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെയും ദേശീയപാത അതോറിറ്റിയുടെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ധരിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ദേശീയപാത നിര്‍മാണ പ്രവൃത്തിയിലെ അപാകതകളെ കുറിച്ച് അറിയിച്ചെങ്കിലും ഇവിടെ ജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നുവെന്ന വിചിത്ര വാദമാണ് വകുപ്പ് മേധാവികള്‍ മന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ ഒരിടത്തും പ്രക്ഷോഭം നടക്കുന്നില്ലെന്നും ജനങ്ങളുടെ പ്രയാസങ്ങള്‍ താനും എംഎല്‍എ കെ.കെ.രമയും യഥാസമയം അറിയിക്കുന്നുണ്ടെന്നും എംപി പറഞ്ഞു. പ്രശ്‌നങ്ങളിലൊന്നും ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വടകര ഗര്‍ഡര്‍ വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ പറഞ്ഞതായും എംപി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഷാഫി പറമ്പില്‍ പറഞ്ഞു. ഇവരോടൊപ്പം യുഡിഎഫ് നേതാക്കളായ പി.കെ.ഹബീബ്, വി.കെ.പ്രേമന്‍, പി.എസ്.രഞ്ജിത് കുമാര്‍, പ്രദീപ് ചോമ്പാല, ശ്രീലേഷ്. ടി.പി എന്നിവര്‍ ഉണ്ടായിരുന്നു.

 

RECOMMENDED NEWS

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

4 weeks ago
കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പോലീസ് സംഗമം ശ്രദ്ധേയമായി

കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പോലീസ് സംഗമം ശ്രദ്ധേയമായി

3 months ago
ഹൃദയം തുടി കൊട്ടും സ്മാരകം; ടി.പി.സ്‌ക്വയര്‍ നാടിന് സമര്‍പിച്ചു

ഹൃദയം തുടി കൊട്ടും സ്മാരകം; ടി.പി.സ്‌ക്വയര്‍ നാടിന് സമര്‍പിച്ചു

1 month ago
ഇത് ജില്ലയിലെ പ്രധാന നെല്ലറ; കുട്ടികള്‍ കണ്ടു ചെരണ്ടത്തൂര്‍ ചിറ

ഇത് ജില്ലയിലെ പ്രധാന നെല്ലറ; കുട്ടികള്‍ കണ്ടു ചെരണ്ടത്തൂര്‍ ചിറ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal