നാദാപുരം: കക്കട്ടില്‍ ടൗണില്‍ വയോധികനായ മധുകുന്ന് പൂന്നുപ്പറമ്പത്ത് ഗംഗാധരന്
വെട്ടേറ്റ സംഭവത്തിന് പിന്നില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഗംഗാധരനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഗംഗാധരന്റെ ബന്ധു വീട്ടില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗം ചേര്‍ന്നതിനെ ചോദ്യം ചെയ്തതിലുള്ള പകവീട്ടലാണ് പട്ടാപ്പകല്‍ കക്കട്ടില്‍ ടൗണില്‍ ഗംഗാധരന്‍ നേരിടേണ്ടി വന്ന ആക്രമണം. ഇതിന് മുന്‍പ് കക്കട്ടില്‍ ടൗണില്‍ വെച്ച് സിപിഎമ്മുകാര്‍ ഗംഗാധരനുമായി ഇതേ വിഷയത്തെ ചൊല്ലി വാക്കേറ്റം നടത്തിയിരുന്നു.
പാര്‍ട്ടി ഗ്രാമങ്ങളെന്ന ഹുങ്കില്‍ തങ്ങള്‍ക്ക് എന്തുമാവാം എന്ന ധാരണയിലാണ് സിപിഎം നടക്കുന്നതെങ്കില്‍ അത് വേണ്ടെന്നും സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ കൊലക്കത്തിയുമായി വന്നാല്‍ അതിനെതിരെ സംരക്ഷണകവചമൊരുക്കാന്‍ യുഡിഎഫ് ഉണ്ടാകുമെന്നും പാറക്കല്‍ അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. ഗംഗാധരനെ ആക്രമിച്ച മുഴുവന്‍ പേരേയും ഉടനടി കണ്ടെത്താന്‍ പോലീസ് തയ്യാറാകണം. അല്ലാത്തപക്ഷം പൊതുജനത്തിന്റെ സമരച്ചൂടിനെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.ടി.അബ്ദുറഹ്‌മാന്‍, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തംഗം വനജ ഒതയോത്ത്, മുസ്ലിം ലീഗ് കുന്നുമ്മല്‍ ശാഖ ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ ജലീല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.


മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.ടി.അബ്ദുറഹ്‌മാന്‍, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തംഗം വനജ ഒതയോത്ത്, മുസ്ലിം ലീഗ് കുന്നുമ്മല്‍ ശാഖ ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ ജലീല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.