Sunday, June 1, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

March 15, 2025
in പ്രാദേശികം
A A
അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും
Share on FacebookShare on Twitter

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാപ്പാട് ബീച്ചിലെ കനിവ് സ്‌നേഹ തീരം അഗതി മന്ദിരത്തിലെ അതിഥികളോടൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും നടത്തി. വ്രതാനുഷ്ഠാനത്തിലെ ആത്മീയതയോടൊപ്പം നടന്ന സ്‌നേഹ സൗഹൃദസംഗമം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വനം മന്ത്രി എന്‍ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബു രാജ് അധ്യക്ഷത വഹിച്ചു.
സ്‌നേഹ സംഗമത്തിന്റെ ഭാഗമായി വേദിയില്‍ എത്തിയ മന്ത്രിയെ ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍ കോയ ഊദ് അത്തര്‍ നല്‍കി സ്വീകരിച്ചു. വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ ഷവലിയാര്‍ സി ഇ ചാക്കുണ്ണിക്ക് കാപ്പാട് ഖാസി നൂറുദീന്‍ ഹൈത്തമിയും കാരക്ക കോഴിക്കോട് ആര്‍ഡിഒ മുഹമ്മദ് റഫീഖ് പി പി തങ്ങളും നല്‍കി സ്വീകരിച്ചു. ഇസ്ലാമിക പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
‘ലഹരിക്കെതിരെ ഗ്രാമ ജാഗ്രത ‘ ക്യാമ്പയിന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വഹിച്ചു. സി ഇ ചാക്കുണ്ണി, കാപ്പാട് ഖാസി നൂറുദീന്‍ ഹൈത്തമി, ആര്‍ഡിഒ മുഹമ്മദ് റഫീക്ക്, സക്കരിയ പള്ളികണ്ടി കിഴക്കയില്‍, ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അവിനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അതുല്യ ബൈജു, എ പി പി തങ്ങള്‍ ആലികോയ തെക്കെയില്‍, സത്യന്‍ മാടഞ്ചേരി, കനിവ് ട്രസ്റ്റ് ചെയര്‍ മാന്‍ പി ഇല്യാസ്, അബ്ദുള്ള കോയ കണ്ണന്‍ കടവ്, ടിഎം. ലത്തീഫ് ഹാജി, കെ ടി എം കോയ, മഠത്തില്‍ അബ്ദുറ ഹിമന്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍ കോയ സ്വാഗതവും പഞ്ചായത്ത് മെമ്പര്‍ വി ഷെരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കടേക്കച്ചാലില്‍ ചിരുത അന്തരിച്ചു

കടേക്കച്ചാലില്‍ ചിരുത അന്തരിച്ചു

3 months ago
പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

4 months ago

സൈനിക തലവന്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്; സ്ഥിരീകരിച്ചത് ആറു മാസത്തിനു ശേഷം

4 months ago
അമ്പലക്കുളങ്ങര ക്ഷേത്രോത്സവം കൊടിയേറി

അമ്പലക്കുളങ്ങര ക്ഷേത്രോത്സവം കൊടിയേറി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal