Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും

March 15, 2025
in പ്രാദേശികം
A A
തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും
Share on FacebookShare on Twitter

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളയം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രാത്രികാല ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ പാലും പാലുല്‍പന്നങ്ങളും, തീയതി രേഖപ്പെടുത്താത്ത മസാല പായ്ക്കറ്റുകള്‍, ശുചിത്വം പാലിക്കാതെ വില്‍പനക്ക് വെച്ച ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ എന്നിവ നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ് പ്രദര്‍ശിപ്പിക്കാതെ ഭക്ഷ്യവസ്തുക്കളുടെ പാചകം വിതരണം മുതലായവയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ഉടന്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു. മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കിയ ഹോട്ട് ന്‍ സ്‌പോട്ട് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നു കേന്ദ്ര പുകയില നിയമം – 2003 പ്രകാരം 6000 രൂപ പിഴ ഈടാക്കി. ഫാമിലി ബിഗ് മാര്‍ട്ട്, അമാനി സ്റ്റോര്‍, ഗള്‍ഫ് ധന, അല്‍ക്കാ മന്തി റസ്റ്റോറന്റ്, ഹോട്ട് ന്‍ സ്‌പോട്ട്, സി വി സ്റ്റോര്‍ -പട്ടാണി എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍ എ.എം, കെ. ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് കുമാര്‍ കെ .പി , ഷിബിനബായ്.കെ, സുധീഷ് പി.കെ, ഉണ്ണികൃഷ്ണന്‍ പി കെ, അഞ്ജിതഹരിദാസ്. പി എന്നിവര്‍ പങ്കെടുത്തു .
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന തുടരുമെന്നും .പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വളയം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: സിന്ധു കെ.പി അറിയിച്ചു.

RECOMMENDED NEWS

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

4 months ago

ചെമ്മരത്തൂര്‍ പാലയാട്ട് മീത്തല്‍ ചാത്തു അന്തരിച്ചു

5 months ago
കടത്തനാട്ടിലെ ഉത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു

കടത്തനാട്ടിലെ ഉത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു

1 month ago
മണിയൂര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകള്‍; 29ന് ക്ലാസ് തുടങ്ങും

മണിയൂര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകള്‍; 29ന് ക്ലാസ് തുടങ്ങും

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal