പുറമേരി: മുതുവടത്തൂര്‍ വിവി എല്‍പി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ പഠനോത്സവവും ഒന്നാംക്ലാസ്
വിദ്യാര്‍ഥിയുടെ പുസ്തക പ്രകാശനവും നടന്നു. പിടിഎ പ്രസിഡന്റ് പ്രേംജിത്ത് സി.പി. പഠനോത്സവംഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശരണ്യ ലിജിന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിന് തന്നെ അഭിമാനമായ ഹാദി അഹമ്മദ് എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ 10 ചെറുകഥകളുടെ സമാഹാരം പ്രമുഖ കവിയും കോളമിസ്റ്റുമായ അഷ്‌റഫ് എസ്.എം വരിക്കോളി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷാഗിനിക്ക് നല്‍കി പ്രകാശനം ചെയ്തു. ക്ലാസ് ടീച്ചര്‍ അഞ്ജു കൃഷ്ണ പുസ്തകം പരിചയപ്പെടുത്തി. എംപിടിഎ പ്രസിഡന്റ് നിസി ബവീഷ് ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് ഷാഗിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു. ഒന്നു മുതല്‍ അഞ്ചു ക്ലാസ് വരെയുള്ള പഠന വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള വിവിധ പരിപാടികളും അരങ്ങേറി.
