Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

March 15, 2025
in കേരളം
A A
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ
Share on FacebookShare on Twitter

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിൽനിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.പത്തോളജി ലാബിനു സമീപമാണ് സാംപിളുകള്‍ ശനിയാഴ്ച രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഇയാളെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്.
പത്തോളജി ലാബിനു സമീപത്തെ സ്റ്റെയര്‍കെയ്‌സിനു സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ വച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.
ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കിയത്. ശരീരഭാഗങ്ങള്‍ ആണെന്ന് മനസ്സിലായതോടെ പ്രിന്‍സിപ്പല്‍ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.

RECOMMENDED NEWS

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

5 months ago
ആന ഇടഞ്ഞ് പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണം: ബിജെപി

ആന ഇടഞ്ഞ് പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണം: ബിജെപി

3 months ago
ബന്ദികളെ ഉടന്‍ കൈമാറണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു

ബന്ദികളെ ഉടന്‍ കൈമാറണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു

4 months ago
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal