Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

കലയാവണം ലഹരി: ഷാഫി പറമ്പില്‍ എംപി

March 15, 2025
in വിദ്യാഭ്യാസം
A A
കലയാവണം ലഹരി: ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

കുറ്റ്യാടി: മയക്കുമരുന്നിന്റെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന വര്‍ത്തമാന കാലത്ത് അതില്‍ നിന്നു മോചനത്തിനായി കലയെ ലഹരിയായി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരം’ ചെമ്പകം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചിന്താശക്തിയും ഇച്ഛാശക്തിയും വളര്‍ത്തുന്ന സര്‍ഗാത്മകത വികസിപ്പിക്കുന്ന പ്രസക്തവും പ്രയോജനപ്രദവുമായ സാധ്യതകള്‍ വളര്‍ത്താനുതകുന്ന കലാ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.എം.അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയായി. വിദ്യാരംഗം കുന്നുമ്മല്‍ ഉപജില്ല നേരത്തെ നടത്തിയ വിവിധ പരിപാടികളില്‍ സമ്മാനാര്‍ഹരായവരും ഉപജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.ആര്‍.അഫീഫും സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശനും സ്‌നേഹാദരം ഏറ്റുവാങ്ങി. വിദ്യാരംഗം കണ്‍വീനര്‍ പി.പി.ദിനേശന്‍, വാര്‍ഡ് മെമ്പര്‍ എം.കെ.അബ്ദുള്‍ ലത്തീഫ്, പ്രധാനാധ്യാപിക സി.കെ.സുനി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ബാലന്‍ തളിയില്‍, പി.പി.ശ്രീജിത്ത്, ഇല്ലത്ത് അസീസ്, ടി.കെ.മുഹമ്മദ് റിയാസ്, ടി.വി.രാഹുല്‍, യു.വി.വിനോദ്, നവാസ് മൂന്നാം കൈ, കെ.കെ.ദീപേഷ് കുമാര്‍, കെ.കെ.ഷറഫുന്നിസ, പി.എം.അഖിലേഷ്, ബി.മുഷ്താഖ്, കെ.പി.ശാക്കിര്‍, പി.ടി.റഫീഖ്, പി.കെ.ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

വില്യാപ്പള്ളിയില്‍ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ പന്തലിനും കസേരകള്‍ക്കും തീയിട്ടു; 250 കസേരകള്‍ കത്തിനശിച്ചു

വില്യാപ്പള്ളി തീവെപ്പ്: പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ആർജെഡി

3 months ago
വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

2 days ago

കിടപ്പുരോഗികള്‍ക്ക് തൂണേരിയുടെ കരുതല്‍; ഉപകരണം കൈമാറി

5 months ago
അപകടത്തിൽ പെട്ടാൽ വേണം അടിയന്തര ജീവൻ രക്ഷ; പരിശീലനം ഒരുക്കി നാട്ടുവെളിച്ചം

അപകടത്തിൽ പെട്ടാൽ വേണം അടിയന്തര ജീവൻ രക്ഷ; പരിശീലനം ഒരുക്കി നാട്ടുവെളിച്ചം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal