നാദാപുരം: ലഹരി മാഫിയാപ്രവര്‍ത്തനങ്ങള്‍ തടയാനും ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും
നാദാപുരത്ത് തുടക്കമായി. ഓരോ വാര്‍ഡിലും 50 വീതം ലഹരിവിരുദ്ധ വിജിലന്‍സ് ടീമിനെ സജ്ജമാക്കി ജനകീയ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ നദാപുരത്ത് ഗ്രാമപഞ്ചായത്തും പോലീസും എക്‌സൈസും കൈകോര്‍ക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പോലീസ് എസ്എച്ച്ഒ കണ്‍വീനറും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രോഗ്രാം കോ ഓഡിനേറ്ററും വിവിധ രാഷ്ട്രീയ-യുവജന-വ്യാപാരസംഘടനാ നേതാക്കളും വിദ്യാഭ്യാസ സ്ഥാപന
പ്രതിനിധികളും ക്ലബ്ബുകള്‍-സാംസ്‌കാരിക സംഘടനകള്‍- റസിഡന്‍സ് അസോസിയേഷനുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 20 നകം ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഓരോ വാര്‍ഡിലും പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. പോലീസ്-എക്‌സൈസ് പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് അയല്‍കൂട്ടം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഹൗസ് കാമ്പയിന്‍ സംഘടിപ്പിക്കും. ഓരോ വാര്‍ഡിലെയും ലഹരി ഉപയോഗിക്കുന്നവരെയും
വിപണന സംഘങ്ങളെയും നിരീക്ഷിക്കാന്‍ വിജിലന്‍സ് ടീമിന് രൂപം നല്‍കും. ഏപ്രില്‍ 21ന് നാദാപുരത്ത് വിപുലമായ രീതിയില്‍ യൂത്ത് അസംബ്ലി നടക്കും.
കല്ലാച്ചികമ്മ്യുണിറ്റി ഹാളില്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി യോഗം നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സി.പി.ചന്ദ്രന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.