വടകര: ചോറോട് മുട്ടുങ്ങല്‍ തീരക്കടലില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടെ അപകടത്തില്‍പെട്ട തൊഴിലാളി
മരിച്ചു. മുട്ടുങ്ങല്‍ പറമ്പത്ത് സജീവനാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈമ (മാങ്ങാട്ടുപാറ). മക്കള്‍: അശ്വന്ത്, അമയ. അച്ഛന്‍: ശ്രീധരന്‍. അമ്മ: പരേതയായ ശാരദ. സഹോദരങ്ങള്‍: ലളിത (നാദാപുരം റോഡ്), സന്തോഷ് (സിപിഎം മുട്ടുങ്ങല്‍പാറ ബ്രാഞ്ച് സെക്രട്ടറി). സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക്.
