വടകര: വടകരയിലെ ബൈക്ക് മോഷണക്കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി പിടിയിലായി. രണ്ട് ബൈക്ക്
കൂടി വടകര പോലീസ് കണ്ടെടുത്തു.
മോഷ്ടിച്ച ആറു ബൈക്കുകളുമായി കഴിഞ്ഞ ദിവസം അഞ്ചു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. ഈ കേസിലാണ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴും ബൈക്കുകളുടെ എണ്ണം എട്ടുമായി.
വടകര ടൗണിനടുത്ത് നിന്നും എടച്ചേരി സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുകളാണ് വെള്ളിയാഴ്ച
കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ കുട്ടികളെ പരീക്ഷ എഴുതാനായി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. പരീക്ഷയ്ക്ക് ശേഷം ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് മോഷ്ടിച്ച ബൈക്കുകളുമായി വടകര ംപാലീസിന്റ പിടിയിലായത്. ചേസിസ് നമ്പറടക്കം മാറ്റിയാണ് ഇവര്‍ വാഹനം ഉപയോഗിച്ചിരുന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
നിന്നാണ് കൂടുതല്‍ ബൈക്കുകള്‍ മോഷണം പോയത്. ഇരുചക്രവാഹനങ്ങളോടുള്ള ഭ്രമം കൊണ്ടാണ് മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ വീട്ടിലെത്തിക്കുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്യാതെയാണ് ഇവര്‍ വാഹനം ഉപയോഗിച്ചിരുന്നത്. ബൈക്ക് മോഷണം വ്യാപകമായതോടെ വടകര പോലീസ് പ്രത്യേക സ്‌ക്വാഡുമായി രംഗത്തിറങ്ങിയതോടെയാണ് കുട്ടിക്കള്ളന്മാരെ കുറിച്ച് അറിയുന്നതും പിടിയിലാവുന്നതും.