Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

March 14, 2025
in കേരളം
A A
കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
Share on FacebookShare on Twitter

കൊച്ചി:  കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. ആദിത്യന്‍, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളില്‍ ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടിരുന്നു. അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ ഇന്നലെരാത്രി നടന്ന റെയ്ഡിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. രാത്രി ഒന്‍പതി മണിക്ക് തുടങ്ങിയ റെയ്ഡ് ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപെട്ടിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

RECOMMENDED NEWS

മണിയൂർ ലോക്കൽ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ സർഗവസന്തം കലാ സാംസ്കാരി പരിപാടി സംഘടിപ്പിച്ചു

5 months ago

ദേശീയ പാത വികസനം: എംപിക്ക് മുമ്പാകെ നാട്ടുകാരുടെ പരാതി പ്രളയം

5 months ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ അനുവദിക്കില്ല: മന്ത്രി

4 weeks ago
വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി

വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal