പതിയാരക്കര: വെള്ളറങ്കോട് പരദേവതക്ഷേത്രത്തിലെ ആണ്ട് തിറയുത്സവത്തിന് ശനിയാഴ്ച തുടക്കം. രാവിലെ പത്തിന് പുനരുദ്ധാരണ നിധിസമര്‍പ്പണത്തോടെ ഉത്സവത്തിനു തുടക്കമാകും. 10.30ന് തന്ത്രി കാട്ടുമാടം പ്രവീണ്‍
നമ്പൂതിരിപ്പാടിന്റെ അനുഗ്രഹ പ്രഭാഷണം. ഉച്ചക്ക് ഒന്നു മുതല്‍ മൂന്നു വരെ ഉത്രൂട്ട് വിശേഷാല്‍ അന്നദാനം ഉണ്ടാകും. മാര്‍ച്ച് 15 മുതല്‍ 19 വരെ ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 18 ന് വൈകുന്നേരം 6 മണിക്ക് തിറയുത്സവം കൊടിയേറും. അന്ന് രാത്രി ഒമ്പതിനു തിരുവനന്തപുരം നവോദയയുടെ കലുങ്ക് നാടകം അരങ്ങേറും. 20 ന് കാലത്ത് എട്ടിന് അഴിമുറിത്തിറ കെട്ടിയാടും. വൈകുന്നേരം കലശത്തോടെ തിറയുത്സവം സമാപിക്കും.

