കൊയിലാണ്ടി: ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം
അപ്ലയന്‍സസിനാണ് രാത്രി 12.30ഓടെ തീ പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും മറ്റും ഉള്ളതിനാല്‍ തീ ആളിപ്പടരുകയുണ്ടായി. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ യൂണിറ്റ് എത്തിയാണ് മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടി
അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് എഎസ്ടിഒ അനില്‍കുമാര്‍ പി എം ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ജാഹിര്‍ എം, നിധി പ്രസാദ് ഇ എം, അനൂപ് എന്‍പി, അമല്‍ദാസ്, ഷാജു കെ, സുജിത്ത് എസ് പി, ഹോം ഗാര്‍ഡുമാരായ ബാലന്‍ ഇ എം, ഷൈജു, പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടി

-സുധീര്‍ കൊരയങ്ങാട്