Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കേരളം ചുട്ടുപൊള്ളുന്നു; ആശങ്കയേറ്റി അള്‍ട്രാവയലറ്റ് രശ്മി

March 14, 2025
in കേരളം
A A
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌
Share on FacebookShare on Twitter

തിരുവനന്തപുരം: വേനല്‍മഴ ലഭിച്ചതിന്റെ ആശ്വാസം കനത്ത ചൂടിന് വഴിമാറി. വീണ്ടും ചുട്ടുപൊളളുകയാണ് കേരളം. കനത്ത ചൂടിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് ഉയരുകയാണ്.
ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ സൂചിക പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും അള്‍ട്രാവയലറ്റ് തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.
അള്‍ട്രാവയലറ്റ് സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ വികിരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് ഇന്‍ഡക്സ്.
കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ വികിരണ തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 6 ആണ് ഇന്‍ഡക്‌സ്.
ഇന്‍ഡക്സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് അള്‍ട്രാവയലറ്റ്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.

 

RECOMMENDED NEWS

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

3 months ago
ഒമ്പതുകാരിയെ കാറിടിച്ച് കോമയിലാക്കിയ കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു, കോടതി ജാമ്യം നല്‍കി

കാറിടിച്ച് ഒമ്പതു വയസുകാരിയെ കോമയിലാക്കിയ കേസ്: കുറ്റപത്രം സമര്‍പിച്ചു

4 months ago

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു

4 weeks ago
കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal