വടകര: സാഹിത്യകാരനും രാഷ്ട്രീയനേതാവുമായിരുന്ന കടമേരി ബാലകൃഷ്ണന്റെ സ്മരണാര്‍ഥം കടമേരി
കാരേപുതിയോട്ടില്‍ ക്ഷേത്രമുറ്റത്ത് ഒരുക്കിയ ഗ്രന്ഥശാലയുടെ സമര്‍പണം ഇന്ന് (വെള്ളി) നടക്കും. കടമേരി ബാലകൃഷ്ണന്റെ കുടുംബമാണ് നാലുലക്ഷം രൂപ ചെലവില്‍ ഗ്രന്ഥശാല പണികഴിപ്പിച്ചത്. ആയിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് പ്രശസ്ത സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ.കുമാരന്‍ നിര്‍വഹിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ സിനിമാനടന്‍ സുശില്‍കുമാര്‍ തിരുവങ്ങാട് മുഖ്യാതിഥിയാവും. ചില്ല മാസിക എഡിറ്റര്‍ ഇളയിടത്ത് വേണുഗോപാല്‍ ലൈബ്രറി മെമ്പര്‍ഷിപ്പ്
വിതരണോദ്ഘാടനം നിര്‍വഹിക്കും.
ഗ്രന്ഥശാല ഉദ്ഘാടനത്തിനു മുന്നോടിയായി കാവ്യസന്ധ്യ പരിപാടി നടക്കും. മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കടമേരി ബാലകൃഷ്ണന്‍ കവിതകളുടെ ആലാപനവും നടക്കും. പതിനേഴ് വരെ നീണ്ടുനില്‍ക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് കാവ്യസന്ധ്യയും ഗ്രന്ഥശാല സമര്‍പണവും സംഘടിപ്പിച്ചിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.രതീഷ്, സെക്രട്ടറി രമേശന്‍ സുദര്‍ശനം,
എം.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.