തോടന്നൂര്‍: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് ശ്രദ്ധപിടിച്ചുപറ്റി. തോടന്നൂര്‍ യുപി സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ്‌സ്, ജെആര്‍സി, ഹെല്‍ത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. ചടങ്ങ് വടകര അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.ടി.മൂസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സി.ആര്‍.സജിത്ത്, മദര്‍ പി.ടി.എ.പ്രസിഡന്റ് ഇ.കെ.സാബിറ, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. തോടന്നൂരിലും പരിസരത്തും കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു.